നേപ്പാളില്‍ കോവിഡ് പടരുന്നതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി കെ പി ശര്‍മ ഒലി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, May 25, 2020

നേപ്പാളില്‍ കോവിഡ് പടരുന്നതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി കെ പി ശര്‍മ ഒലി

കാഠ്മണ്ഡു: നേപ്പാളിൽ കോവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുന്നതിന് കാരണം ഇന്ത്യയാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ശരിയായ രീതിയിലുള്ള പരിശോധനകൾ കൂടാതെ അതിർത്തി കടന്നെത്തുന്ന ഇന്ത്യാക്കാരാണ് കൊറോണ വൈറസ് വ്യാപനത്തിന് പിന്നിലെന്ന് നേപ്പാൾ പ്രധാനമന്ത്രി ആരോപിച്ചു. മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നേപ്പാളിൽ മരണനിരക്ക് കുറവാണ്. ഇന്ത്യയിൽ നിന്നുള്ളവർ കൃത്യമായ പരിശോധനകൾ കൂടാതെയാണ് വരുന്നത്, ഇത് കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കുന്നു. ശർമ ഒലി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. നേപ്പാളിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ത്യക്കെതിരെ ശർമ ഒലി ആരോപണവുമായെത്തിയത്. Fatality in Nepal is less in comparison to other countries of South Asia. Those coming from India are coming in without proper checking which has contributed to the further spread of #COVID19: Nepal Prime Minister KP Sharma Oli pic.twitter.com/doKSZ53p5e — ANI (@ANI) May 25, 2020 തിങ്കളാഴ്ച 72 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നേപ്പാളിൽ കോവിഡ്-19 രോഗികളുടെ എണ്ണം 682 ആയി ഉയർന്നു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായ ലോക്ക് ഡൗൺ നേപ്പാളിൽ ജൂൺ രണ്ട് വരെ നീട്ടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട നേപ്പാളിൽ വൈറസ് ബാധ മൂലം ഇതുവരെ നാല് പേരാണ് മരിച്ചത്. കോവിഡ് പരിശോധന രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനമായി വർധിപ്പിക്കുമെന്ന് ശർമ ഒലി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ അറിയിച്ചു. തുടക്കത്തിൽ ഒരു ലാബ് മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും ഇപ്പോൾ ഇരുപതോളം ലാബുകൾ രാജ്യവ്യാപകമായി കോവിഡ് പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 30 ദശലക്ഷമാണ് നേപ്പാളിലെ ജനസംഖ്യ. ജനങ്ങളുടെ മനസാന്നിദ്ധ്യവും ഭക്ഷണശീലവുമാണ് നേപ്പാളിൽ വൈറസ് ബാധ മൂലമുള്ള മരണനിരക്ക് കുറയാൻ കാരണമെന്ന് ശർമ ഒലി എടുത്തു പറഞ്ഞു. Content Highlights: K P Sharma Oli PM Of Nepal Blames India for Covid-19 Spread


from mathrubhumi.latestnews.rssfeed https://ift.tt/2LWZcu2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages