പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത രണ്ട് വനിതാ വിദ്യാര്‍ഥി നേതാക്കള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, May 23, 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത രണ്ട് വനിതാ വിദ്യാര്‍ഥി നേതാക്കള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ക രണ്ട് വനിതാ വിദ്യാർഥി നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പിംജറാ തോഡ് എന്ന വിദ്യാർഥി സംഘടനയിലെ അംഗങ്ങളായ നടാഷ നർവാൾ, ദേവാംഗന കലിത എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 23ന് ഡൽഹി ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ഇവർ സമരം നടത്തിയത്. അറസ്റ്റിലായ ഇരുവരും ജെ.എൻ.യു സർവകലാശാലയിലെ വിദ്യാർഥികളാണ്. അറസ്റ്റിലായ ഇവരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ചോദ്യം ചെയ്തു. നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് ജാമിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വിദ്യാർത്ഥികളെയാണ് പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. മീരാൻ ഹൈദർ, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരാണ് അറസ്റ്റിലായത്. Content Highlights:Police arrest two women from Pinjra Tod over Feb protest


from mathrubhumi.latestnews.rssfeed https://ift.tt/2zpKn0A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages