ഞാന്‍ ചെയ്തിട്ടില്ല അച്ഛാ... കരഞ്ഞുപറഞ്ഞ് സൂരജ്; മകനെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അമ്മ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, May 25, 2020

ഞാന്‍ ചെയ്തിട്ടില്ല അച്ഛാ... കരഞ്ഞുപറഞ്ഞ് സൂരജ്; മകനെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അമ്മ

കൊല്ലം/പത്തനംതിട്ട: ഉത്ര വധക്കേസിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി സൂരജ്. ഉത്രയുടെ കിടപ്പുമുറിയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഞാൻ ചെയ്തിട്ടില്ല അച്ഛാ, ഞാൻ ചെയ്തിട്ടില്ല എന്ന് പ്രതി സൂരജ് കരഞ്ഞുകൊണ്ട് പറഞ്ഞത്. തെളിവെടുപ്പിനിടെ ഉത്രയുടെ അമ്മയും പ്രതിക്കെതിരെ ക്ഷോഭിച്ചു. മകളെ കൊന്നവനെ വീട്ടിൽ കയറ്റരുതെന്നായിരുന്നു ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞ് കണ്ട് പറഞ്ഞത്. ഏറെ വൈകാരികമായ രംഗങ്ങൾക്കാണ് ഉത്രയുടെ അഞ്ചലിലെ വീട് തിങ്കളാഴ്ച സാക്ഷിയായത്. അതേസമയം, മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സൂരജിന്റെ അമ്മ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മകനെ പോലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും അവൻ ഒന്നും ചെയ്തിട്ടില്ല എന്നല്ലേ ഇന്നും കരഞ്ഞു പറഞ്ഞതെന്നും അവർ പറഞ്ഞു.അടൂരും പരിസരപ്രദേശങ്ങളിലും ചോദിച്ചാലറിയാം. അവൻ ഒരിക്കലും അത്തരക്കാരനല്ല. അവനെ മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ്. തെളിവെടുപ്പിനിടെ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ കിട്ടിയെന്ന് പറയുന്നു. അത്ര വലിയ ക്രിമിനൽ ബുദ്ധിയുള്ള ആൾ ആണെങ്കിൽ ആ ജാർ അവിടെ ഇട്ട് പോകുമോ?- സൂരജിന്റെ അമ്മ ചോദിച്ചു ഉത്രയുടെ സഞ്ചയനത്തിന്റെ അന്നു മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും അവർ പറഞ്ഞു. ഒരു സെന്റ് ഭൂമി പോലും വേണ്ടെന്നാണ് മകൻ പറഞ്ഞത്. കാറും വേണ്ടെന്ന് പറഞ്ഞു. അന്ന് മുതൽ ഉത്രയുടെ സഹോദരനാണ് കാർ ഉപയോഗിക്കുന്നത്. സഞ്ചയനത്തിന്റെ അന്ന്, ഇന്ന് മുതൽ സൂരജ് മരുമകനല്ല ശത്രുവാണെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞിരുന്നു. കള്ളക്കേസിൽ കുടുക്കുമെന്നും അതിനുള്ള ലക്ഷങ്ങൾ തന്റെ കൈയിലുണ്ടെന്നും അയാൾ പറഞ്ഞു. സ്വർണം മുഴുവൻ തന്റെ മകൻ കട്ടുതിന്നു എന്നാണ് അവർ പറയുന്നത്. എല്ലാ സത്യങ്ങളും ഉത്രയുടെ മാതാപിതാക്കൾക്ക് അറിയാം. ദൈവം എന്നൊരാൾ മുകളിൽ ഉണ്ടല്ലോ എന്നും സൂരജിന്റെ അമ്മ പ്രതികരിച്ചു. ഉത്രയുടെയും സൂരജിന്റെയും കുഞ്ഞിന്റെ കാര്യത്തിൽ അധികൃതരുടെ കൈക്കൊള്ളുന്ന തീരുമാനം അനുസരിക്കുമെന്നും അവർ വ്യക്തമാക്കി. മൂന്നാം മാസം തൊട്ട് ആ കുഞ്ഞിനെ നോക്കുന്നതും ഭക്ഷണം കൊടുക്കുന്നതും താനാണെന്നും ഉത്രയുടെ വീട്ടിൽ കുഞ്ഞ് കരച്ചിലും മറ്റുമായിട്ടാണ് അധികൃതർ കുഞ്ഞിനെ തങ്ങൾക്ക് കൈമാറിയതെന്നും സൂരജിന്റെ അമ്മ പറഞ്ഞു. Content Highlights:uthra snake bite murder case kollam anchal; husband soorajs response


from mathrubhumi.latestnews.rssfeed https://ift.tt/2Xu74IP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages