കോവിഡ് ബാധിച്ച്‌ മരിച്ചവരോടുള്ള ആദരസൂചകമായി അമേരിക്കന്‍ പതാക മൂന്നുദിവസം താഴ്ത്തിക്കെട്ടും - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, May 21, 2020

കോവിഡ് ബാധിച്ച്‌ മരിച്ചവരോടുള്ള ആദരസൂചകമായി അമേരിക്കന്‍ പതാക മൂന്നുദിവസം താഴ്ത്തിക്കെട്ടും

വാഷിങ്ടൺ: കോവിഡ് ബാധിച്ച് മരിച്ച പൗരന്മാരോടുള്ള ആദര സൂചകമായി അമേരിക്കൻ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൂന്ന് ദിവസത്തേക്കാണ് ഈ നടപടി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഉയർത്തിയിട്ടുള്ള അമേരിക്കൻ പതാക അടുത്ത മൂന്നുദിവസത്തേക്ക് പാതി താഴ്ത്തി കെട്ടണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച അമേരിക്കയ്ക്ക് വേണ്ടി സേവനമനുഷ്ഠിച്ച് മരണമടഞ്ഞ സൈനികർക്ക് വേണ്ടിയുള്ള ഓർമ ദിവസമാണ്. അന്ന് രാജ്യത്തിന് അവധി ദിനം കൂടിയാണ്. കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവർക്കും ആദരമർപ്പിക്കാനാണ് ട്രംപിന്റെ ആഹ്വാനം. അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തോളമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.നിലവിൽ 94,702 ആളുകളാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് ഏറ്റവുമധികം ആളുകളിൽ കോവിഡ് ബാധിച്ചത് അമേരിക്കയിലാണ്. 15 ലക്ഷത്തിനുമുകളിലാണ് ഇതിന്റെ കണക്ക്. ലോകത്ത് കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം ദിനം പ്രതി ഉയരുന്നതിനിടെയാണ് അമേരിക്ക ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. Content Highlights:Trump Orders US Flags Lowered To Half-Staff For American COVID-19 Victims


from mathrubhumi.latestnews.rssfeed https://ift.tt/3ggH7W6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages