രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ: മദ്യ വിൽപനശാലകൾ തുറക്കാൻ അനുമതി നൽകി കൊണ്ട് ഉത്തരവിറങ്ങി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, May 18, 2020

രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ: മദ്യ വിൽപനശാലകൾ തുറക്കാൻ അനുമതി നൽകി കൊണ്ട് ഉത്തരവിറങ്ങി

ഇ വാർത്ത | evartha
രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ: മദ്യ വിൽപനശാലകൾ തുറക്കാൻ അനുമതി നൽകി കൊണ്ട് ഉത്തരവിറങ്ങി

മദ്യ വിൽപനശാലകൾ തുറക്കാൻ അനുമതി നൽകി കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എന്നാൽ എന്നാണ് മദ്യ വിൽപനശാല തുറക്കുന്നതെന്ന് ഉത്തരവിൽ പറയുന്നില്ല. ഓൺലൈൻ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യ വിൽപന നടത്താനെന്നും ഇതിനുള്ള മൊബൈൽ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാകുന്ന മുറയ്ക്ക് മദ്യ വിൽപന ആരംഭിക്കാമെന്നുമാണ് ഉത്തരവിൽ പറയുന്നത്. 

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യ വിൽപനശാലകളുടെ പ്രവർത്തന സമയം സംസ്ഥാന സ‍ർക്കാർ പുനഃക്രമീകരിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മദ്യ വിൽപന പൂ‍ർണമായും ഓൺലൈൻ വഴിയായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തെ 301 ബെവ്കോ – കൺസ്യൂമർഫെഡ് വിൽപനശാലകൾ വഴിയും സ്വകാര്യ ബാറുകൾ – വൈൻ പാർലറുകൾ എന്നിവ വഴിയും മദ്യം പാഴ്സാലായി വിൽക്കാമെന്നും എന്നാൽ എല്ലായിടത്തേയും മദ്യ വിൽപന പൂ‍ർണമായും ഓൺലൈൻ വഴിയായിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2X6GMfP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages