കോവിഡിന്റെ ഉറവിടം കണ്ടെത്തണം, നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ അടക്കം 62 രാജ്യങ്ങള്‍ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 17, 2020

കോവിഡിന്റെ ഉറവിടം കണ്ടെത്തണം, നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ അടക്കം 62 രാജ്യങ്ങള്‍

ജനീവ : കോവിഡ് പ്രതിസന്ധിയെ കുറിച്ചും അത് ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെകുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ രംഗത്ത്. കോവിഡ് -19 മഹാമാരിക്കെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ഇന്ത്യയടക്കം 62 രാജ്യങ്ങൾ പിന്തുണച്ചു. ഓസ്ട്രേലിയയും യൂറോപ്യൻ യൂണിയനുമാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്. ഇന്ന് തുടങ്ങുന്ന 73ാമത് വേൾഡ് ഹെൽത്ത് അസംബ്ലിയിൽ വിഷയത്തിന്റെ കരട്പ്രമേയം മുന്നോട്ടുവെക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന അന്വേഷിക്കണമെന്നും കരട് ആവശ്യപ്പെടുന്നുണ്ട്. "കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണം. അതു കൂടാതെ ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട സമയബന്ധിതമായ നടപടികളെക്കുറിച്ചും അന്വേഷണം നടത്തണം", കരട് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും പെട്ടെന്നുള്ള സമയത്ത്തന്നെ കാര്യങ്ങൾ തുടങ്ങേണ്ടതുണ്ട്. അംഗരാജ്യങ്ങളോടാലോചിച്ച്പടിപടിയായി സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ വിലയിരുത്തൽ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന്അന്വേഷിക്കണം. ലോകാരോഗ്യസംഘടന എടുത്ത കോവിഡ് പ്രതിരോധ നടപടികൾവിലയിരുത്തണം എന്നുംകരട് റിപ്പോർട്ട്ആവശ്യപ്പെടുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണവും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട്സ്വതന്ത്ര അന്വേഷണം വേണമെന്ന് കഴിഞ്ഞ മാസം ഓസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച്അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയെ തന്നെ അനുവദിക്കുന്നത് "വേട്ടക്കാരനെയും ഗെയിംകീപ്പറെയുമാണ്" ഓർമ്മിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു. ഇനിയൊരു മഹാമാരിയെ തടയുന്നതിനോ പ്രതിരോധിക്കുന്നതിനോ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നിലനിർത്തുന്നതിനോ അന്താരാഷ്ട്ര സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള സഹകരണമാണിത്, മാരിസ് പെയ്നെ ഉദ്ധരിച്ച് എബിസി പറഞ്ഞു. എന്നിരുന്നാലും രോഗവ്യാപനം ആദ്യമായുണ്ടായ ചൈനയെയോ വുഹാൻ നഗരത്തെയോ കുറിച്ച് പ്രമേയം പരാമർശിച്ചില്ല. ജപ്പാൻ, യുകെ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ബ്രസീൽ, കാനഡ എന്നിവയാണ് യൂറോപ്യൻ യൂണിയന്റെ കരടിനെ പിന്തുണച്ച മറ്റ് പ്രധാന രാജ്യങ്ങൾ. content highlights:India Joins 61 Nations To Seek Impartial Probe Into Coronavirus Crisis


from mathrubhumi.latestnews.rssfeed https://ift.tt/2ZbvSb4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages