ഇ വാർത്ത | evartha
ലോകത്തെ വിറപ്പിച്ച് കൊറോണ; മരണസംഖ്യ മൂന്നുലക്ഷത്തിലേക്ക്, രോഗ ബാധിതർ 42.56 ലക്ഷം
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസിന്റെ വ്യാപനം തുടരുന്നു. വൈറസ് ബാധയെത്തുടർന്ന് ഇതിനോടകം മരിച്ചവരുടെ എണ്ണം 2.91 ലക്ഷം കടന്നു.ഇതുവരേയും 42,56,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 15 ലക്ഷം പേര്‍ കൊറോണ വിമുക്തി നേടി.
24.47 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 46340 പേരുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നാ ണ് റിപ്പോര്‍ട്ട്. യു എസിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുഎസ് കഴിഞ്ഞാൽ ഏറ്റവും അധികം വൈറസ് ബാധിതരുള്ള രാജ്യം റഷ്യയാണ്.
ഏപ്രിൽ മാസത്തോടെയാണ് റഷ്യയില്‍ കെറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചത്. യുഎസ്സില്‍ 13.69 ലക്ഷം പേര്‍ക്കും റഷ്യയില്‍ 2.32 ലക്ഷം പേര്‍ക്കും സ്‌പെയിനില്‍ 2.28 ലക്ഷം, ബ്രിട്ടണില്‍ 2.28 ലക്ഷം, ഇറ്റലിയില്‍ 2.21 ലക്ഷം, ഫ്രാന്‍സില്‍ 1.78 ലക്ഷം പേര്‍ക്കുമാണ് കൊറോണ വൈറസ് രോഗം.മരണനിരക്കിൽ രണ്ടാമത്തെ രാജ്യം സ്പെയിനാണ്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LrHKxu
via IFTTT
No comments:
Post a Comment