അതീവ ഗുരുതരം: 24 മണിക്കൂറിനിടെ ലോകത്താകെ കോവിഡ് ബാധിതരായത് 1.06ലക്ഷം പേര്‍, മരിച്ചത് 4,853 പേരും - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, May 21, 2020

അതീവ ഗുരുതരം: 24 മണിക്കൂറിനിടെ ലോകത്താകെ കോവിഡ് ബാധിതരായത് 1.06ലക്ഷം പേര്‍, മരിച്ചത് 4,853 പേരും

ജോഹന്നാസ്ബർഗ്/വാഷിങ്ടൺ: ലോകത്ത് കോവിഡ്-19 രോഗികൾ 51.89 ലക്ഷമായി. 24 മണിക്കൂറിനിടെ 1.06ലക്ഷം പേർക്കാണ് രോഗം ബാധിച്ചതെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു. ഒരുദിവസത്തെ ഏറ്റവുംകൂടിയ രോഗബാധയാണിത്. ദരിദ്രരാജ്യങ്ങളെ വൈറസ് സാരമായി ബാധിച്ചേക്കാമെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ. ഭയക്കുന്നു. അതേസമയം, വ്യാഴാഴ്ചയും ഏറ്റവുംകൂടുതൽ രോഗബാധ അമേരിക്കയിലാണ്. 28,044 പുതിയ കേസുകളാണ് അമേരിക്കയിൽ ഒറ്റ ദിവസംകൊണ്ടുണ്ടായത്. ബ്രസീലിൽ 16,730 പേരും റഷ്യയിൽ 8,849 പേരും പുതുതായി രോഗികളായി. 24 മണിക്കൂറിനിടെ അമേരിക്കയിൽ 1,378 പേരാണ് മരിച്ചത്. ബ്രസീലീൽ 1153 പേരും മരിച്ചു. ഒറ്റ ദിവസം ലോകത്താകെ മരിച്ചത് 4,853 പേരാണ്. 3.34 ലക്ഷം പേരാണ് കോവിഡ് ബാധിതരായിഇതുവരെ ലോകത്താകെ മരണപ്പെട്ടത്. യൂറോപ്പിൽ സ്ഥിതിഗതികൾ ഒന്ന് അയഞ്ഞപ്പോൾ തെക്കേ അമേരിക്കയിലും ആഫ്രിക്കയിലുമാണ് വൈറസ് ഇപ്പോൾ പിടിമുറുക്കുന്നത്. അമേരിക്കയിലാവട്ടെ രോഗബാധ കുറയുന്നുമില്ല. തെക്കേ അമേരിക്കയിൽ കൂടുതൽ രോഗബാധയും മരണവും ബ്രസീലിലാണ്. സ്പെയിനിനെയും മറികടന്ന് ബ്രസീൽ രോഗബാധയിൽ ലോകത്ത് മൂന്നാംസ്ഥാനത്തെത്തി.മരണം ഇരുപതിനായിരം കടന്നു. തെക്കേ അമേരിക്കയിലെ മറ്റുരാജ്യങ്ങൾ തുടക്കംമുതൽ പ്രതിരോധനടപടികൾ ആവിഷ്കരിച്ചു നടപ്പാക്കിയപ്പോൾ ബ്രസീൽ കർശന നിയന്ത്രണങ്ങൾക്ക് തയ്യാറായില്ല. പ്രസിഡന്റ് ജൈർ ബൊൽസനാരോയും മന്ത്രിമാരും തമ്മിലും ഒത്തൊരുമയുമുണ്ടായില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനത്തെ തുടർന്ന്രണ്ട് ആരോഗ്യ മന്ത്രിമാരാണ് ഇതിനോടകം ബ്രസീലിൽ പുറത്തുപോയത്. പെറു, മെക്സിക്കോ, ചിലി എന്നീ രാജ്യങ്ങളിലാണ് തെക്കേ അമേരിക്കയിൽ ബ്രസീൽ കഴിഞ്ഞാൽ കൂടുതൽ രോഗികളുള്ളത്. കോവിഡ് കേസുകളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്(3.18ലക്ഷം രോഗികൾ)റഷ്യയെങ്കിലും 3,099മരണം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. രോഗികൾ ഒരുലക്ഷംകടന്ന പെറുവിൽ 3,148 പേരാണ് മരിച്ചത്. ഇന്ത്യയടക്കം 12 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഒരുലക്ഷം കടന്നു. അമേരിക്കയിൽ16.20 ലക്ഷം ആണ് കേസുകൾ. റഷ്യയിലും ബ്രസീലിലും മൂന്ന്ലക്ഷത്തിലധികമായി സ്ഥിരീകരിച്ച കേസുകൾ. ലോകത്തെ ആകെയുള്ള രോഗികളിൽ 45,635 പേർ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. അതേ സമയം 20.79 ലക്ഷം പേർ ഇതിനോടകം രോഗമുക്തി നേടിയെന്നത്പ്രതീക്ഷ നൽകുന്ന കണക്കാണ്. രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 16.20 ലക്ഷം 96,314 റഷ്യ 3.18 ലക്ഷം 3099 ബ്രസീൽ 3.10ലക്ഷം 20,047 സ്പെയിൻ 2.80ലക്ഷം 27,940 യുകെ 2.50ലക്ഷം 36,042 ഇറ്റലി 2.28ലക്ഷം 32,486 ഫ്രാൻസ് 1.81ലക്ഷം 28,215 ജർമ്മനി 1.79ലക്ഷം 8,309 തുർക്കി 1.54 ലക്ഷം 4,249 ഇറാൻ 1.29ലക്ഷം 7,249 ഇന്ത്യ 1.18ലക്ഷം 3,584 പെറു 1.09ലക്ഷം 3,148 ചൈന 82,967 4,634 content highlights:Covid 19 Worldwide updates, one lakh new cases in 24 hours


from mathrubhumi.latestnews.rssfeed https://ift.tt/3g8L4fg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages