കോവിഡ്: രണ്ടുദിവസത്തിനിടെ വിദേശത്തു മരിച്ചത് 16 മലയാളികൾ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, May 25, 2020

കോവിഡ്: രണ്ടുദിവസത്തിനിടെ വിദേശത്തു മരിച്ചത് 16 മലയാളികൾ

തൃശ്ശൂർ: കോവിഡ് ബാധിച്ച് രണ്ടുദിവസത്തിനിടെ വിദേശത്ത് 16 മലയാളികൾകൂടി മരിച്ചു. മരിച്ചവരിൽ ആറുപേർ തൃശ്ശൂരുകാരാണ്. മലപ്പുറത്തുനിന്നുള്ള നാലുപേരും കൊല്ലം സ്വദേശികളായ രണ്ടുപേരും പാലക്കാട്, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും മരിച്ചു.തൃശ്ശൂർമുരിയാംതോട് സ്വദേശി ജിനചന്ദ്രൻ (71), എറിയാട് സ്വദേശി ഷമീർ (42), വാടാനപ്പിള്ളി സ്വദേശി ഇസ്മയിൽ (65), കാട്ടൂർ കാട്ടിലപിടികയിൽ ഫിറോസ് ഖാൻ (44), അകലാട് മൊഹ്‌യുദ്ദീൻ പള്ളി ബീച്ച് റോഡ് കുരിക്കളകത്ത് സക്കീർ (48), വെള്ളൂർ കുമ്പളത്ത് നാരായണന്റെ മകൻ ബിനിൽ (42) എന്നിവരാണ് മരിച്ച തൃശ്ശൂരുകാർ. * ഷാർജയിൽ ഗാരേജ് ഉടമയായ മുരിയാംതോട് തിണ്ടിപ്പറമ്പത്ത് തയ്യിൽ ജിനചന്ദ്രൻ കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമയാണ്. ഭാര്യ: മാനിത. മക്കൾ: ജിത, ജിനി. മരുമക്കൾ: ഡോ. അലോക്, ഡോ. സുമേഷ് റേ.* എറിയാട് കെ.വി.എച്ച്.എസ്. സ്‌കൂളിന് വടക്കുവശം കാവുങ്ങൽ ഇബ്രാഹിമിന്റെ മകനാണ് ഷമീർ. ദമാമിൽ ആശുപത്രിയിൽ ഡ്രൈവറായിരുന്നു. മാതാവ്: സൈനബി. ഭാര്യ: നജിദ. മക്കൾ: മുഹമ്മദ് ഇഷാൻ, ഹിദ ഫാത്തിമ. സഹോദരങ്ങൾ: ഷൗക്കത്ത്, ഷാജിത.* വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ്‌ കൊരട്ടിപറമ്പിൽ ഹസ്ബുല്ല ഇസ്മയിൽ കുവൈത്തിൽ ടെയ്‌ലറായിരുന്നു. ഭാര്യ: ശരീഫ. * കാട്ടൂർ എസ്.എൻ.ഡി.പി. അമ്പലത്തിന് സമീപം കാട്ടിലപ്പീടികയിൽ ഫിറോസ് ഖാൻ അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ സെയിൽസ്‌മാനായിരുന്നു. ഭാര്യ: ഹസനത്ത്. മക്കൾ: ഫിദ ഫാത്തിമ, ഫാദിൽ. * ഖലീഫ ട്രസ്റ്റ് പ്രവാസി ഗ്രൂപ്പ് അംഗമായിരുന്നു സക്കീർ. പരേതനായ മുഹമ്മദുണ്ണി മുസ്‌ല്യാരുടെ മകനാണ്. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ് അസ്‌ലം, ഫാത്തിമത്ത് അസ്‌റ, സന സെറിൻ.* അജ്മാനിൽ പമ്പ് ഓപ്പറേറ്ററായിരുന്നു മരിച്ച ബിനിൽ. രക്താതിമർദത്തിന് ചികിത്സയ്ക്കായി പോയപ്പോഴാണ് അസുഖം സ്ഥിരീകരിച്ചത്. അമ്മ: പദ്മിനി. ഭാര്യ: സന്ധ്യ. മക്കൾ: ആദർശ്, ആശ്രിത്, ആർദ്ര. സഹോദരങ്ങൾ: ബിജു (അക്ഷയ കേന്ദ്രം, വെള്ളൂർ), ബിബിൻ.മലപ്പുറംമുതുവല്ലൂർ പലശ്ശേരി പറശ്ശീരി ഉമ്മർ (കുഞ്ഞാൻ-53), രാമപുരം ബ്ലോക്ക് പടിയിലെ പരേതനായ അഞ്ചു കണ്ടിതലക്കൽ മുഹമ്മദിന്റെ മകൻ അഞ്ചരക്കണ്ടി അബ്ദുൽ സലാം (എ.കെ. സലാം-58), പുളിക്കൽ ഐക്കരപ്പടി ചോലക്കര വീട്ടിൽ ബദറുൽ മുനീർ (38), ഒതുക്കുങ്ങൽ പൊട്ടിക്കല്ല് സ്വദേശി പരേതനായ അഞ്ചുകണ്ടൻ അഹമ്മദിന്റെ മകൻ മുഹമ്മദ് ഇല്യാസ്‌ എന്നിവരാണ് (49) മരിച്ച മലപ്പുറം സ്വദേശികൾ.* 30 വർഷമായി ജിദ്ദയിൽ ജോലിചെയ്യുന്ന ഉമ്മർ ഇലക്‌ട്രോണിക്‌ ടെക്‌നീഷ്യനായിരുന്നു. പിതാവ്: പരേതനായ പി.പി. ഇബ്രാഹിംകുട്ടിഹാജി. ഭാര്യ: നാദിയ. മക്കൾ: മുഹമ്മദ് റോഷൻ, ആയിഷ റിൻഷി.* രാമപുരത്തെ അബ്ദുസലാം മൂന്നരപ്പതിറ്റാണ്ടിലധികമായി ജിദ്ദയിലെ പ്രമുഖ കമ്പനിയുടെ സൂപ്പർവൈസറാണ്. മാതാവ്: മുട്ടത്തിൽ ആയിശ. ഭാര്യ: മണ്ണിൽ ഹസീന. മക്കൾ: ജിയാഷ്, ജിഷാദ്, ജിനാൻ.* കുവൈത്തിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറായിരുന്നു മുനീർ. പിതാവ്: അമ്പാഴത്തിങ്ങൽ കുഞ്ഞിമുഹമ്മദ്. മാതാവ്: സുലൈഖ. ഭാര്യ: ഹാജിറ ബീവി. മക്കൾ: ഷിബിലി, സിദ്‌റ. സഹോദരങ്ങൾ: മൻസൂർ സഖാഫി, അബ്ദുൽ ഷുക്കൂർ, ജാഫർ (ഇരുവരും കുവൈത്ത്).* ഒതുക്കുങ്ങൽ സ്വദേശിയായ ഇല്യാസ്‌ (49) ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതാവ്: ആയിഷ. ഭാര്യ: മുബഷീറ. മക്കൾ: അൻഷിദ ഷെറിൻ, ഇജാസ് അഹമ്മദ് (ഇരുവരും വിദ്യാർഥികൾ).കൊല്ലംകരുനാഗപ്പള്ളി ഇടക്കുളങ്ങര എഫ്.സി.ഐ. ക്ക് സമീപം കോട്ടൂർ തറയിൽ (ഷാ മൻസിൽ) ഇബ്രാഹിം കുട്ടി-സീനത്ത് ദമ്പതികളുടെ മകൻ ഷാനവാസ് (32), വെഞ്ചേമ്പ് കോലിയക്കോട് ചരുവിള വീട്ടിൽ ബഷീറിന്റെ മകൻ ഷാനു (40) എന്നിവരാണ് മരിച്ച കൊല്ലംസ്വദേശികൾ. * സൗദി അറേബ്യയിലെ ദമാം ജുബൈലിൽ നാസ് ട്രസ്റ്റ് കോർപ്പറേഷൻ കമ്പനിയിൽ പത്തുവർഷമായി ഡ്രൈവറാറാണ് ഷാനവാസ്. ഭാര്യ നിസാന.* 15 വർഷമായി സൗദിയിൽ ഡ്രൈവറാണ് ഷാനു. അമ്മ: ലത്തീഫ ബീവി. ഭാര്യ: റജീന ബീവി. മക്കൾ മുഹമ്മദ്, നൂറ* മലയാലപ്പുഴ പുതുക്കുളത്ത് വീട്ടിൽ പരേതനായ പി.ടി. ചാക്കോയുടെ (തങ്കച്ചൻ) ഭാര്യ അന്നമ്മ ചാക്കോ (ഡെയ്‌സി-59) ആണ് മരിച്ച പത്തനംതിട്ട സ്വദേശിനി. കുവൈത്തിൽ നഴ്‌സായിരുന്നു. ഒന്പതുമാസം മുന്പാണ് ഭർത്താവ് മരിച്ചത്. മക്കൾ: ജിജി, ജെയ്‌സൺ. മരുമകൻ: ടൈസൺ.* കോട്ടയം മലബാർ കാനത്തുംചിറയിലെ ശ്രീരഞ്ജിനിയിൽ വി. അനിൽകുമാറാണ്‌(49) മരിച്ച കണ്ണൂർ സ്വദേശി. അബുദാബി സൺറൈസ് സ്കൂളിലെ അധ്യാപകനാണ്. ഇതേ സ്കൂളിലെ അധ്യാപിക എം. രജനിയാണ് ഭാര്യ. മക്കൾ: നിരഞ്ജന, ശ്രീനിധി. മാട്ടാങ്കോട്ട് നാണുവിന്റെയും പരേതയായ സൗമിനിയുടെയും മകനാണ്. * വട്ടോളി എരവുകാട്ടുമ്മൽ പരേതനായ അനന്തന്റെയും നളിനിയുടെയും മകൻ ഗിരീഷ് ബാബു (48) ആണ് മരിച്ച കോഴിക്കോട് സ്വദേശി. അബുദാബിയിൽ വാമ്ഡ് എമിറേറ്റ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: വിനിജ. മക്കൾ: ജെൽസ, അനന്തലക്ഷ്മി. സഹോദരങ്ങൾ: ബിജു മോഹൻ (അബുദാബി), ബിന്ദുഷ പുഷ്പാകരൻ, സജു മോഹൻ (പി.എസ്.സി. ഓഫീസ്, കോഴിക്കോട്).എറണാകുളം സ്വദേശി മുംബൈയിൽ മരിച്ചു; 80 പേർ നിരീക്ഷണത്തിൽകോവിഡ് ബാധിച്ച് എറണാകുളം സ്വദേശി മുംബൈയിൽ മരിച്ചു. കറുകുറ്റി പാലാട്ടി വീട്ടിൽ പരേതനായ പാവുണ്ണിയുടെ ഭാര്യ റോസിലി (64) ആണ് മരിച്ചത്. മക്കൾ: ടോണി, ബോണി (ഓസ്‌ട്രേലിയ). മരുമക്കൾ: ശോഭ, ബിനോയ് (ഓസ്‌ട്രേലിയ). റോസിലിയുടെ മകൻ ടോണിയുടെ നേവൽ ഡോക്ക്‌യാഡിലെ ഫ്ളാറ്റിൽ 16 കുടുംബങ്ങൾ താമസിച്ചിരുന്നു. റോസിലിയുടെ മരണത്തെത്തുടർന്ന് ഇവിടത്തെ എൺപതോളം പേരെ നിരീക്ഷണത്തിലാക്കി ഫ്ളാറ്റ് അടച്ചു.ഉമ്മയ്ക്കുപിന്നാെല മകനും കോവിഡിന് കീഴടങ്ങിഉമ്മ മരിച്ച് ഒരാഴ്ച പിന്നീടുംമുമ്പേ മകനും കോവിഡിന് കീഴടങ്ങി. പാലക്കാട് പുളിക്കൽ കണ്ടപ്പാടി മുജീബ് റഹ്മാനാണ് (44) അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. മുജീബിന്റെ മാതാവ് കദീജയും കഴിഞ്ഞയാഴ്ച അബുദാബിയിൽ മരിച്ചിരുന്നു. 20 വർഷത്തിലേറെയായി അബുദാബിയിൽ ബിസിനസ് ചെയ്യുകയായിരുന്ന മുജീബ്. ഭാര്യ: മുംതാസ്. മക്കൾ: മുഫ് ലഷറിൻ, അബ്ദുള്ള ഇബ്നു മുജീബ്, ഷിഫാ ഖദീജ. സഹോദരങ്ങൾ: സിബ്ഹത്തുള്ള (അബുദാബി), തസ്നീമ.


from mathrubhumi.latestnews.rssfeed https://ift.tt/2ZBRBtd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages