'സ്‌നേഹം നിറഞ്ഞ സാഹസികത',1,200 കിമീ സൈക്കിലോടിച്ച പെണ്‍കുട്ടിയ്ക്ക് ഇവാന്‍ക ട്രംപിന്റെ അഭിനന്ദനം - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, May 22, 2020

'സ്‌നേഹം നിറഞ്ഞ സാഹസികത',1,200 കിമീ സൈക്കിലോടിച്ച പെണ്‍കുട്ടിയ്ക്ക് ഇവാന്‍ക ട്രംപിന്റെ അഭിനന്ദനം

ന്യൂഡൽഹി: സഹനശക്തിയും സ്നേഹവും നിറഞ്ഞ മനോഹരമായ സാഹസിക പ്രവൃത്തി...!ഗുരുഗ്രാമിൽ നിന്ന് ബിഹാർ വരെ 1,200 കിലോമീറ്ററോളം അച്ഛനെ പിന്നിലിരുത്തി സൈക്കിളോടിച്ച പെൺകുട്ടിയുടെ പ്രവൃത്തിയെ ഇത്തരത്തിൽ വിശേഷിപ്പിച്ചത് ഇവാൻക ട്രംപാണ്. ട്വിറ്ററിലൂടെയാണ് പതിനഞ്ചുകാരിയായ ജ്യോതി കുമാരിയെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മകൾ പ്രശംസിച്ചത്. പതിനഞ്ച് വയസുള്ള ജ്യോതി കുമാരി സ്വന്തം ഗ്രാമത്തിലെത്താൻ പരിക്കേറ്റ അച്ഛനേയും സൈക്കിളിലിരുത്തി ഏഴ് ദിവസമെടുത്താണ് 1,200 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്തത്. സഹനശക്തിയുടേയും സ്നേഹത്തിന്റെയും മനോഹരമായ ഈ സാഹസകൃത്യം ഇന്ത്യൻജനതയുടെ മനോധർമത്തേയും സൈക്കിളിങ് ഫെഡറേഷനേയുമാണ് കീഴടക്കിയത്. ഇവാൻക ട്വീറ്റ് ചെയ്തു. 15 yr old Jyoti Kumari, carried her wounded father to their home village on the back of her bicycle covering +1,200 km over 7 days. This beautiful feat of endurance & love has captured the imagination of the Indian people and the cycling federation!🇮🇳 https://t.co/uOgXkHzBPz — Ivanka Trump (@IvankaTrump) May 22, 2020 ഗുരുഗ്രാമിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മോഹൻ പസ്വാന് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ബിഹാറിൽ നിന്ന് ജ്യോതി കുമാരി അമ്മയ്ക്കൊപ്പം അച്ഛന്റെ അരികിലെത്തിയത്. അംഗനവാടി ജീവനക്കാരിയായ അമ്മ വീട്ടിലേക്ക് മടങ്ങിയെങ്കിലും ജ്യോതി അച്ഛനെ ശുശ്രൂഷിക്കാൻ അവിടെ തന്നെ തുടർന്നു. എന്നാൽ വരുമാനം നിലച്ചതോടെ താമസിച്ചിരുന്ന വീട്ടിന്റെ ഉടമസ്ഥൻ ഇറക്കി വിടുമെന്ന സാഹചര്യം വന്നതോടെ ഏതെങ്കിലും വിധത്തിൽ വീട്ടിലേക്ക് മടങ്ങാൻ ജ്യോതി തീരുമാനിക്കുകയായിരുന്നു. അയൽവാസിയുടെ പക്കൽ നിന്ന് 500 രൂപ കൊടുത്ത് സൈക്കിൾ വാങ്ങി അതിന്റെ പിന്നിൽ അച്ഛനെയുമിരുത്തി യാത്രയാരംഭിച്ചു. ഇടയ്ക്ക് ഒരു ട്രക്കിൽ യാത്ര ചെയ്തെങ്കിലും കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇറങ്ങേണ്ടി വന്നു. രാത്രിയിൽ പെട്രോൾ പമ്പുകളിൽ തങ്ങിയാണ് ഇരുവരും യാത്ര തുടർന്നത്. പമ്പുകളിലുള്ളവർ ഭക്ഷണമുൾപ്പെടെയുള്ള സൗകര്യം നൽകിയെന്ന് ജ്യോതി അറിയിച്ചു. അച്ഛൻ പിന്നിലിരുന്ന് മകൾ സൈക്കിളോടിക്കുന്നത് കണ്ട് ചിലർ പരിഹസിച്ചതായും ജ്യോതി പറഞ്ഞു. ഗ്രാമത്തിലെത്തിയ പസ്വാൻ ക്വാറന്റീൻ കേന്ദ്രത്തിലാണുള്ളത്. ജ്യോതി വീട്ടിലും. സൈക്കിളിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജ്യോതിയെ അടുത്തമാസം കായികക്ഷമതാ പരിശോധനയ്ക്ക് ക്ഷണിച്ചിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ ഈ പതിനഞ്ചുകാരിയ്ക്ക് സൈക്കിളിങ് ട്രെയിനറായി ഫെഡറേഷൻ ജോലി നൽകും. എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ജ്യോതിയ്ക്ക് സാമ്പത്തികബുദ്ധിമുട്ട് കാരണമാണ് തുടർന്ന് പഠിക്കാൻ സാധിക്കാതിരുന്നത്. Content Highlights: Ivanka Trump Praises Jyothi Kumari Who Cycled 1200 km Carrying Wounded Father


from mathrubhumi.latestnews.rssfeed https://ift.tt/2TyiBpt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages