ചൈന വിടുന്ന കമ്പനികളെ റാഞ്ചാന്‍ പഞ്ചാബും, കമ്പനികള്‍ക്ക് എല്ലാ പിന്തുണയുമെന്ന് അമരീന്ദര്‍ സിങ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 24, 2020

ചൈന വിടുന്ന കമ്പനികളെ റാഞ്ചാന്‍ പഞ്ചാബും, കമ്പനികള്‍ക്ക് എല്ലാ പിന്തുണയുമെന്ന് അമരീന്ദര്‍ സിങ്

അമൃത്സർ: ചൈന വിട്ട് വരുന്ന വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ചൈനയിൽ നിന്ന് വ്യവസായങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ച് കത്തുകൾ അയച്ചിട്ടുണ്ടെന്ന് അമരീന്ദർ സിങ് അറിയിച്ചു. ഇക്കാര്യത്തിൽ പഞ്ചാബ് സർക്കാർ വിവിധ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശ കമ്പനികൾക്കായി സംസ്ഥാനത്തെ നാല് ഇൻഡസ്ട്രിയൽ പാർക്കുകളും ആവശ്യത്തിന് ഭൂമിയും ലഭ്യമാക്കുമെന്നും അമരീന്ദർ സിങ് അറിയിച്ചു. ജപ്പാൻ, കൊറിയ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളുമായാണ് പഞ്ചാബ് സർക്കാർ വ്യവസായങ്ങൾക്കായി കത്തിടപാടുകൾ നടത്തിയത്.അമരീന്ദർ സിങ് നടത്തിയ ഫെയ്ബുക്ക് ലൈവ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജപ്പാൻ, അമേരിക്കൻ കമ്പനികൾ ചൈനയിൽ നിന്ന് തങ്ങളുടെ വ്യവസായം മാറ്റാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേതുടർന്ന് ഇന്ത്യ വിദേശ രാജ്യങ്ങളിലെ എംബസികൾ മുഖേനകമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ചരടുവലികൾ നടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് വ്യവസായം വന്നാൽ അത് നടപ്പിലാക്കാൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ തയ്യാറെടുക്കുന്നുണ്ട്. ഈ ശ്രമത്തിൽ മറ്റുള്ളവരോടൊപ്പം മുന്നിട്ടിറങ്ങുകയാണ് പഞ്ചാബും. Content Highlights:Punjab has reached out to nations looking to move business from China: CM Amarinder Singh


from mathrubhumi.latestnews.rssfeed https://ift.tt/2zpGzfN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages