6 സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്കര്‍ണാടകയില്‍ 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധം - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, May 22, 2020

6 സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്കര്‍ണാടകയില്‍ 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധം

ബെംഗളൂരു: ക്വറാന്റീൻ സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. രോഗവ്യാപനം കൂടുതലുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഏഴ് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ കർണാടക നിർബന്ധമാക്കി. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കാണ് ഏഴ് ദിവസത്തെ സർക്കാർ ക്വാറന്റീൻനിർബന്ധമാക്കിയിരിക്കുന്നത്. പൂൾ പരിശോധനയിൽ നെഗറ്റീവായാൽ വീട്ടിലേക്ക് പോകാം. തുടർന്ന് വീട്ടിലും ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരോട് 14 ദിവസം ഹോം ക്വാറന്റീൻ ആവശ്യപ്പെടും. വെള്ളിയാഴ്ച രാത്രി വൈകിയാണ് കർണാടക ആരോഗ്യ മന്ത്രാലയം പുതുക്കിയ ക്വാറന്റീൻ മാർഗനിർദേശം പുറത്തിറക്കിയത്. ഗർഭിണികൾ, 80 വയസ്സിനു മുകളിലുള്ളവർ, രോഗികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് ഹോം ക്വാറന്റീനാണ്. ഹോംക്വാറന്റീനിൽ ഇവർക്കൊപ്പം ഒരു പരിചാരകരുമാവാം. ബിസിനസ് ആവശ്യങ്ങൾക്കടക്കം അടിയന്തര കാര്യങ്ങൾക്കായി വരുന്നവർക്ക് ഐസിഎംആർ അംഗീകരിച്ച ലബോറട്ടറിയിൽ നിന്ന് കോവിഡ്19 പരിശോധിച്ച നെഗറ്റീവായതിന്റെ റിപ്പോർട്ട് നൽകിയാൽ ക്വാറന്റീൻ ഒഴിവാക്കപ്പെടും. റിപ്പോർട്ടില്ലെങ്കിൽ അവർ സർക്കാർ ക്വാറന്റീനിൽ പോകേണ്ടി വരും. അവിടെ നിന്ന് പരിശോധന നടത്തി നെഗറ്റീവായാൽ പുറത്ത് പോകാം. പരിശോധനാ റിപ്പോർട്ട് യാത്രാ തിയതിക്ക് രണ്ട് ദിവസത്തിൽ മുമ്പുള്ളതാകരുത്. Content Highlights:Seven-day institutional quarantine for Karnataka returnees from six high-risk COVID-19 states


from mathrubhumi.latestnews.rssfeed https://ift.tt/2ZtgK9e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages