ട്വന്റി 20 ലോകകപ്പ് സമയത്ത് ഐ.പി.എല്‍; ആരും കളിക്കാരെ അയക്കരുതെന്ന് അലന്‍ ബോര്‍ഡര്‍ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, May 22, 2020

ട്വന്റി 20 ലോകകപ്പ് സമയത്ത് ഐ.പി.എല്‍; ആരും കളിക്കാരെ അയക്കരുതെന്ന് അലന്‍ ബോര്‍ഡര്‍

സിഡ്നി: ട്വന്റി 20 ലോകകപ്പ് മാറ്റിവെച്ച് ആ സമയത്ത് ഐ.പി.എൽ ടൂർണമെന്റ് നടത്തിയാൽ ഒരു രാജ്യവും കളിക്കാരെ അയക്കരുതെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ. ലോക ടൂർണമെന്റിനേക്കാൾ പ്രാധാന്യം ഇന്ത്യയിലെ ഒരു ആഭ്യന്തര ടൂർണമെന്റിന് നൽകുന്നതിനോട് യോജിക്കാനാകില്ലെന്നും ബോർഡർ വ്യക്തമാക്കി. കോവിഡ്-19 രോഗബാധ കാരണം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മാറ്റിവെയ്ക്കാനുള്ള സാധ്യതയുണ്ടെന്നും അത് സെപ്റ്റംബർ - ഒക്ടോബർ കാലയളവിൽ ഐ.പി.എൽ നടത്തിപ്പിന് വഴിയൊരുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ബോർഡർ രംഗത്തെത്തിയത്. ട്വന്റി 20 ലോകകപ്പ് നടത്താനുള്ള സാഹചര്യമില്ലെങ്കിൽ ഐ.പി.എലും നടത്തുവാനുള്ള സാഹചര്യമില്ലെന്നാണ് മനസിലാക്കേണ്ടതെന്ന് പറഞ്ഞ ബോർഡർ മറിച്ചൊരു തീരുമാനമുണ്ടായാൽ അത് പണമുണ്ടാക്കാനുള്ള പരിപാടിയാണെന്ന് താൻ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം തീരുമാനം ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും ബോർഡർ വ്യക്തമാക്കി. ട്വന്റി 20 ലോകകപ്പിന് പകരം ഐ.പി.എൽ അനുവദിച്ചാൽ അതൊരു മോശം മാതൃകയാകും. ഇങ്ങനെ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ രാജ്യങ്ങളും അവരുടെ ക്രിക്കറ്റ് ബോർഡുകളും തങ്ങളുടെ താരങ്ങളെ ഐ.പി.എല്ലിൽ കളിക്കുന്നതിൽ നിന്ന് തടഞ്ഞ് പ്രതിഷേധിക്കണമെന്നും ബോർഡർ പറയുന്നു. Content Highlights: countries should stop their players going to IPL if the league replaces T20 World Cup says Allan Border


from mathrubhumi.latestnews.rssfeed https://ift.tt/2WXmXZr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages